അന്തർദേശീയം
ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ തീ വ്യാപിച്ചത് 5000 ഏക്കറിൽ
വാഷിംഗ്ടൺ ഡിസി : ലോസ് ആഞ്ചലസിൽ വീണ്ടും പുതിയ കാട്ടുതീ പടരുന്നു. കസ്റ്റയ്ക്ക് തടാകത്തിനു സമീപത്തായാണ് കാട്ടുതീ പടരുന്നത്. തീ അതിവേഗത്തിൽ പടരുന്നതായാണ് വിവരം.
രണ്ട് മണിക്കൂറിനുള്ളിൽ 5000 ഏക്കറിൽ തീ പടർന്നു പിടിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് കാട്ടുതീ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാണ്.
ജനുവരി ഏഴിനാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.