അന്തർദേശീയം

ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന


ലണ്ടന്‍:മലിനജല സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ടൈപ്പ് 2 വാക്സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് (വിഡിപിവി2) ആണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.വൈറസ് ബാധ ആളുകളിലേക്ക് പകരാന്‍ തുടങ്ങിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആശങ്കപ്പെടേണ്ടെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിയോ വൈറസ് 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും ബാധിക്കുക.ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്.

1988 ല്‍ 125 രാജ്യങ്ങളില്‍ പോളിയോ പടര്‍ന്നുപിടിച്ചു.അന്ന് ലോകമെമ്പാടും 350,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നുത്. വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ രോഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷം പാകിസ്താനിലും അഫ്ഗാനിസ്താനിലും പോളിയോ വൈറസിന്റെ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവ അത്ര ഗുരുതരമായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button