അന്തർദേശീയം
യുഎസിൽ ഡ്യൂട്ടിക്കിടയിൽ ലൈറ്റ്-റെയിൽ ഓപ്പറേറ്റർ ഉറങ്ങി; ട്രെയിൻ അപടകരമാവിധം പറയുന്ന വീഡിയോ പുറത്ത്

സാൻ ഫ്രാൻസിസ്കോ : ലൈറ്റ്-റെയിൽ ഓപ്പറേറ്റർ യാത്രയ്ക്കിടെ ഉറങ്ങിപ്പോയത്തോടെ ട്രെയിൻ അപടകരമാവിധം പറയുന്ന വീഡിയോ പുറത്ത്. ട്രെയിൻ സൺസെറ്റ് ടണലിലൂടെ അമിത വേഗത്തിൽ സഞ്ചരിക്കുന്നതും യാത്രക്കാരെല്ലാം ആടിയുലയുന്ന നടുക്കുന്ന ദൃശ്യങ്ങളുമാണ് വൈറലായത്.
ദൃശ്യങ്ങളിൽ ഉറക്കംവരുന്ന ലൈറ്റ് റെയിൽ ഓപ്പറേറ്ററെയും കാണാം. ആദ്യം സംഭവിച്ചത് എന്തെന്ന് പിടികിട്ടിയില്ലെങ്കിലും പിന്നീട് ഓപ്പറേറ്ററുടെ പിഴവാണ് കാരണമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
വേഗത കാരണം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ പിടി വിട്ട് താഴെ വീഴുന്നുമുണ്ട്. ഷെഡ്യൂൾ ചെയ്ത പല സ്റ്റോപ്പുകളിലും നിർത്താതെ ട്രെയിൻ പാഞ്ഞെന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



