കേരളം

തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫ്-10, യുഡിഎഫ്-10

ഏഴ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് ഇടതുമുന്നണി

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം. 23 സീറ്റിൽ 10 വീതം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ജയം. എൽ.ഡി.എഫ് ഏഴ് സീറ്റുകൾ പിടിച്ചെടുത്തു. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി. തിരുവനന്തപുരത്ത് ബി.ജെ.പിക്യുടെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ അട്ടിമറി ജയമടക്കം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽഡിഎഫിന്‌ ഉജ്വല മുന്നേറ്റം. സിറ്റിങ്‌ സീറ്റ്‌ നിലനിർത്തിയ ഇടതുമുന്നണി രണ്ടു വാർഡ്‌ ബിജെപിയിൽനിന്ന്‌ പിടിച്ചെടുത്തു. വർഷങ്ങളായി ബിജെപി വിജയിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐയിലെ പനത്തുറ പി ബൈജു 157 വോട്ടിനാണ്‌ വിജയിച്ചത്‌. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്‌ വാർഡിൽ 59 വോട്ടിനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഒ ശ്രീലജ വിജയിച്ചത്‌. ബിജെപിയുടെ സിറ്റിങ്‌ സീറ്റാണിത്‌. ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡ് ബിജെപി സിറ്റിം​ഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനിൽകുമാർ 264 വോട്ടിനാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ ആർ സന്തോഷ് രണ്ടാമതെത്തി.

നെടുമ്പാശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.. എടവനക്കാട് പഞ്ചായത്തിൽ  സിപിഎം സീറ്റ് കോൺഗസ് പിടിച്ചു. ശാന്തി മുരളി 108 വോട്ടിനാണു ജയിച്ചത്.ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎം സിറ്റിങ് സീറ്റ് ഒരു വോട്ടിനു ബിജെപി പിടിച്ചെടുത്തു. സുഭാഷ് പറമ്പിശേരിയാണു വിജയി. സിപിഎമ്മിലെ ഗീത സുനിൽ രണ്ടാം സ്ഥാനത്ത്. സിപിഎം വിമതൻ എം.ആർ.രഞ്ജിത് മൂന്നാമതെത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.പി.സുരേഷ് നാലാം സ്ഥാനത്ത്. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ യുഡിഎഫിൽനിന്നു ബിജെപി സീറ്റ് പിടിച്ചെടുത്തു. നഗരസഭയിൽ ബിജെപി ജയിക്കുന്നത് ആദ്യമാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ്.മുഴപ്പിലങ്ങാട് പഞ്ചായത്ത് മമ്മാക്കുന്ന് വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

10 ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാർഥികളാണു ജനവിധി തേടിയത്.

ജില്ല, തദ്ദേശ സ്ഥാപനം, വിജയി എന്നീ ക്രമത്തിൽ

തിരുവനന്തപുരം: 1. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (എൽഡിഎഫ്), 2. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എൽഡിഎഫ്), 3. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (എൻഡിഎ) , 4.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ(എൽഡിഎഫ്)

കൊല്ലം : ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എൽഡിഎഫ്)

പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)

ആലപ്പുഴ: വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക്(എൻഡിഎ)

ഇടുക്കി: മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്), മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാർ(യുഡിഎഫ്)

എറണാകുളം: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്), നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ (എൽഡിഎഫ്)

തൃശൂർ: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര (എൽഡിഎഫ്)

പാലക്കാട്: ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട് (എൽഡിഎഫ്), പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് (എൽഡിഎഫ്), എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രൻ), തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)

മലപ്പുറം: കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട (യുഡിഎഫ്), കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂർ (യുഡിഎഫ്),മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് (യുഡിഎഫ്)

കണ്ണൂർ: മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എൽഡിഎഫ്) ,രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ (യുഡിഎഫ്) ,മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ (എൻഡിഎ), മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button