യൂറോപ്യൻ യൂണിയൻ വാർത്തകൾ
വൻ അന്താരാഷ്ട്ര പെൺവാണിഭ സംഘം അറസ്റ്റിൽ

വൻ അന്താരാഷ്ട്ര പെൺവാണിഭ സംഘം അറസ്റ്റിൽ. കൊളംബിയൻ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി മാൾട്ട ഉൾപ്പെടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്ന അന്താരാഷ്ട്ര പെൺവാണിഭ ശൃംഖലയുമായി ബന്ധപ്പെട്ട 17 പേരെ കൊളംബിയയിലും അൽബേനിയയിലുമായി അറസ്റ്റ് ചെയ്തു.
ലൂക്കാസ് എന്നറിയപ്പെടുന്ന സംഘത്തലവൻ ഉൾപ്പെടെ പത്ത് പേരെ കൊളംബിയയിലും മറ്റ് ഏഴ് പേരെ അൽബേനിയയിൽ അറസ്റ്റ് ചെയ്തത്ത്. ക്രൊയേഷ്യൻ പോലീസും യൂറോജസ്റ്റും ഉൾപ്പെട്ട യൂറോപോളിന്റെ ഏകോപിത ഓപ്പറേഷനിലാണ് ഒരേസമയം റെയ്ഡുകൾ നടത്തിയത്.