സ്പോർട്സ്

കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് കൊൽക്കത്ത, എട്ടുവിക്കറ്റ് ജയത്തോടെ ഫൈനലിൽ

അഹമ്മദാബാദ് : കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് അനായാസ ജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നേടിയത് 19.3 ഓവറിൽ 159 റൺസ്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയതോടെ 38 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ക്കം മു​ത​ൽ പി​ഴ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ക​ണ്ട​ത്. പ​ര​ന്പ​ര​യി​ൽ കൂ​റ്റ​ൻ അ​ടി​ക​ളു​മാ​യി തി​ള​ങ്ങി​യ ട്രാ​വി​സ് ഹെ​ഡി​നെ ര​ണ്ടാം പ​ന്തി​ൽ പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ക്കി സ്റ്റാ​ര്‍​ക്ക് കൊൽക്കത്തയ്ക്ക് സ്വ​പ്ന​തു​ല്യ തു​ട​ക്കം ന​ൽ​കി.സ​ഹ​ഓ​പ്പ​ണ​ര്‍ അ​ഭി​ഷേ​ഷ് ശ​ര്‍​മ (3) തൊ​ട്ട​ടു​ത്ത ഓ​വ​റി​ലും പുറ​ത്താ​യി. ഇ​തോ​ടെ ര​ണ്ടി​ന് 11 എ​ന്ന നി​ല​യി​ലാ​യി ഹൈ​ദ​രാ​ബാ​ദ്. നി​തീ​ഷ് റെ​ഡ്ഡി (9) – ത്രി​പാ​ഠി സ​ഖ്യം ഇ​ന്നിം​ഗ്‌​സ് കെ​ട്ടി​പ​ടു​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും സ്റ്റാ​ര്‍​ക്ക് എ​ത്തി​യ​തോ​ടെ ക​ളി​യു​ടെ ഗ​തി​മാ​റി. പി​ന്നീ​ട് വ​ന്ന താ​ര​ങ്ങ​ൾ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ 19.3 ഓ​വ​റി​ൽ ഹൈ​ദ​രാ​ബാ​ദ് താ​ര​ങ്ങ​ളെ​ല്ലാം കൂ​ടാ​രം ക​യ​റി.55 റ​ണ്‍​സ്നേ​ടി​യ രാ​ഹു​ല്‍ ത്രി​പാ​ഠി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ക്ലാ​സ​ന്‍ 21 പ​ന്തി​ല്‍ 32 റ​ണ്‍​സെ​ടു​ത്തു. ക​മ്മി​ന്‍​സ് (24 പ​ന്തി​ല്‍ 30) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

160 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ കോ​ല്‍​ക്ക​ത്ത​യ്ക്കാ​യി റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ് (12 പ​ന്തി​ല്‍ 23) സു​നി​ല്‍ ന​രെ​യ്ന്‍ (16 പ​ന്തി​ല്‍ 21) സ​ഖ്യം മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്.​നാ​ലാം ഓ​വ​റി​ല്‍ ഗു​ര്‍​ബാ​സും ഏ​ഴാം ഓ​വ​റി​ല്‍ ന​രെ​യ്‌​നും മ​ട​ങ്ങി​യെ​ങ്കി​ലും കൊൽക്കത്തയു​ടെ കു​തി​പ്പി​നെ പി​ടി​ച്ചു നി​ർ​ത്താ​ൻ ഹൈ​ദ​രാ​ബാ​ദ് താ​ര​ങ്ങ​ൾ​ക്കാ​യി​ല്ല.വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍ (28 പ​ന്തി​ല്‍ 51), ശ്രേ​യ​സ് അ​യ്യ​ര്‍ (24 പ​ന്തി​ല്‍ 58) എ​ന്നി​വ​ര്‍ പു​റ​ത്താ​വാ​തെ നേ​ടി​യ അ​ര്‍​ധ സെ​ഞ്ചു​റി​ക​ൾ കൊൽക്കത്ത​യെ വി​ജ​​യത്തി​ലേ​ക്ക് ന​യി​ച്ചു.

കൊൽക്കത്തക്കാ​യി സ്റ്റാ​ര്‍​ക്ക് മൂ​ന്നും വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. മു​പ്പ​ത്തി​നാ​ല് റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ക്വാ​ളി​ഫ​യ​റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​ന് ഒ​ര​വ​സ​രം കൂ​ടി​യു​ണ്ട്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് – റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു എ​ലി​മി​നേ​റ്റ​റി​ലെ വി​ജ​യി​ക​ളെ ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ നേ​രി​ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button