യൂറോപ്യൻ യൂണിയൻ വാർത്തകൾ

അറിയാമോ സമ്പൽ സമൃദ്ധിലും മികച്ച സൗകര്യങ്ങളിലും ഭൂമിയിലെ സ്വർഗമായ യൂറോപ്പിലെ ലിക്റ്റൻ‌സ്റ്റൈൻ എന്ന കുഞ്ഞന്‍ രാജ്യത്തെ

വാടുസ് : സ്വിറ്റ്‌സര്‍ലാന്‍ഡിനും ഓസ്ട്രിയയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ലിക്കെന്‍സ്‌റ്റെയിന്‍ എന്ന കുഞ്ഞന്‍ രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല.

വലുപ്പം കുറവാണെന്നതിന് പുറമെ സ്വന്തമായി വിമാനത്താവളവും കറന്‍സിയും എന്തിന് ഒരു ഔദ്യോഗിക ഭാഷ പോലുമില്ലാതെയാണ് ഈ രാജ്യം പ്രവര്‍ത്തിക്കുന്നത്. ജര്‍മ‍നാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. ഇങ്ങനെയൊക്കെയാണെങ്കിലും സമ്പൽ സമൃദ്ധിയുടെയും മികച്ച സൗകര്യങ്ങളുടെയും പേരിൽ ഭൂമിയിലെ സ്വർഗമാണ് ഈ രാജ്യമെന്ന് പറയാൻ കഴിയും

സ്വിസ് ഫ്രാങ്ക് ആണ് ഇവിടെ ഉപയോഗിക്കുന്ന കറന്‍സി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായതും സുരക്ഷിതവുമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ലിക്കെന്‍സ്റ്റെന്റെ സ്ഥാനം. യക്ഷികഥകളിലേതുപോലെയുള്ള കൊട്ടാരങ്ങളും വലിയ പര്‍വതനിരകളും നിറഞ്ഞ പ്രകൃതിമനോഹരമായ ദൃശ്യങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കൂടാതെ കുറഞ്ഞ കുറ്റകൃത്യ നിരക്കും മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. ഇവിടെയുള്ളവര്‍ വീടുകള്‍ രാത്രി പോലും പൂട്ടിയിടാറില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വളരെ ശക്തമായ ബാങ്കിംഗ് മേഖലയും മികച്ച വ്യവസായ മേഖലയും പുരോഗമന സാമൂഹിക നയങ്ങളും ഈ രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയിലേക്കും ജീവിതസുഖ സൗകര്യങ്ങളിലേക്കും സംഭാവന ചെയ്യുന്നു. ഇവിടുത്തെ അപൂര്‍വ ജീവിതശൈലിയും സാങ്കല്‍പിക ജീവിത സാഹചര്യങ്ങളും വിവരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്ര ചെറിയ രാജ്യമായിരുന്നിട്ടും ലിക്കെന്‍സ്‌റ്റെയിന് മികച്ചൊരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സാധിച്ചതെങ്ങനെയെന്ന് ഓര്‍ത്ത് ആശ്ചര്യപ്പെടുകയാണ് ലോകം. സുരക്ഷയും, പ്രകൃതി സൗന്ദര്യവും മികച്ച ജീവിത സുഖസൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു രാജ്യമാണിത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button