മാൾട്ടാ വാർത്തകൾ
കാറ്റാനിയയിലേക്കുള്ള ശൈത്യകാല വിമാന സർവീസുകൾ നിർത്തലാക്കും : കെഎം മാൾട്ട എയർലൈൻസ്

കാറ്റാനിയയിലേക്കുള്ള ശൈത്യകാല വിമാന സർവീസുകൾ നിർത്തലാക്കുമെന്ന പ്രഖ്യാപനവുമായി കെഎം മാൾട്ട എയർലൈൻസ് . അടുത്ത വർഷം മുതൽ വേനൽക്കാലത്ത് മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും എയർലൈൻസ് പ്രഖ്യാപിച്ചു. 2025 ഒക്ടോബർ അവസാനം മുതൽ റൂട്ട് മാറ്റം പ്രാബല്യത്തിൽ വരും.
അടുത്ത വർഷം, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രമേ മാൾട്ടയ്ക്കും കാറ്റാനിയയ്ക്കും ഇടയിൽ കെഎം മാൾട്ട എയർലൈൻസ് വിമാന സർവീസ് നടത്തുകയുള്ളൂ.കെഎം മാൾട്ട എയർലൈൻസ് നിലവിൽ ഒമ്പത് നേരിട്ടുള്ള സർവീസുകളാണ് കറ്റാനിയയിലേക്ക് നടത്തുന്നത്. എല്ലാ ആഴ്ചയും 11 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന റയാനെയറിൽ നിന്ന് കടുത്ത മത്സരം കമ്പനി നേരിടുന്നുണ്ട് . സിസിലിയിലേക്കുള്ള യാത്രക്കാർക്ക് പോസല്ലോയിലേക്ക് ഒരു ഫാസ്റ്റ് ഫെറിയിൽ പോകാം, ഇത് ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് എടുക്കും.