അന്തർദേശീയം

ആണവപോർമുന ശേഷിയുള്ള മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ ഓടിച്ച് കിം

പ്യോങ്‌യാങ് : ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ ഓടിച്ച് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. വർക്കേഴ്‌സ് പാർട്ടിയുടെ ഒൻപതാം കോൺഗ്രസിന് മുന്നോടിയായി, തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നടന്ന ആയുധ പ്രദർശന വേദിയിലേക്കാണ് റോക്കറ്റ് ലോഞ്ചർ ഓടിച്ച് കിം എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഉത്തരകൊറിയിൻ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.

കറുത്തനിറത്തിലുള്ള ജാക്കറ്റ് ധരിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന കിമ്മിനെ ദൃശ്യങ്ങളിൽ കാണാം. സാധാരണയായി കാണുന്ന റോക്കറ്റ് ലോഞ്ചിങ് സംവിധാനങ്ങളേക്കാൾ ഇരട്ടിവലിപ്പത്തിലുള്ള ഈ 600 എംഎം കാലിബർ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകൾ ലോകത്തിലെതന്നെ ഏറ്റവും മികച്ചതാണെന്ന് കിം പറഞ്ഞു.

ഗൈഡൻസ് സിസ്റ്റങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്നതിനാൽ ഈ റോക്കറ്റ് ലോഞ്ചറുകൾ, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾക്ക് തുല്യമാണെന്നും കൃത്യതയിലും കരുത്തിലും ഇവയ്ക്ക് ബാലിസ്റ്റിക് മിസൈലുകളിൽനിന്ന് വ്യത്യാസമില്ലെന്നും കിം കൂട്ടിച്ചേർത്തു. സവിശേഷ ആക്രമണങ്ങൾക്ക് ഇവ അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്ച വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസമാണ് പാർട്ടി കോൺഗ്രസിന് തുടക്കമാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button