അന്തർദേശീയം

കാനഡയിലെ ഹിന്ദു ക്ഷേത്ര ആക്രമണം : ഒരാൾ കൂടി അറസ്റ്റിൽ

ഒട്ടാവ : കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത് ഇന്ദർജീത് ​ഗോസാലിനെയാണ്.

ഇയാൾ ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൻ്റെ സജീവ പ്രവർത്തകനാണ്. ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിൻ്റെ സഹായിയാണിയാൾ.

കനേഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത് ഈയടുത്ത് പഞ്ചാബിൽ സ്വതന്ത്ര സിഖ് രാജ്യം വേണമെന്നാവശ്യപ്പെട്ട് ജനഹിതപരിശോധന സംഘടിപ്പിച്ചതും ഇയാളാണെന്നാണ്.

ഇന്ദർജീതിനെ നവംബർ എട്ടിനാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button