സ്പോർട്സ്

കാ​ൺ​പു​​ർ ര​ണ്ടാം ടെ​സ്റ്റ് : ബം​ഗ്ലാ​ദേ​ശി​ന് മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ടം

കാ​ണ്‍​പു​ര്‍ : ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ തു​ട​ക്ക​ത്തി​ലെ ത​ക​ര്‍​ച്ച​യ്ക്ക് ശേ​ഷം ബം​ഗ്ലാ​ദേ​ശ് ക​ര​ക​യ​റു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ആ​ദ്യ​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 107 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 40 റ​ൺ​സു​മാ​യി മോ​മി​നു​ൾ ഹ​ഖും ആ​റു റ​ൺ​സു​മാ​യി മു​ഷ്ഫി​ഖു​ർ റ​ഹീ​മു​മാ​ണ് ക്രീ​സി​ൽ.

ഓ​പ്പ​ണ​ർ​മാ​രാ​യ സാ​ക്കി​ര്‍ ഹു​സൈ​ന്‍ (0), ഷ​ദ്മാ​ന്‍ ഇ​സ്‌​ലാം (24), ക്യാ​പ്റ്റ​ൻ ന​ജ്മു​ൾ ഹു​സൈ​ൻ ഷാ​ന്‍റോ (31) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ന​ഷ്ട​മാ​യ​ത്. ആ​കാ​ശ്ദീ​പ് ര​ണ്ടു​വി​ക്ക​റ്റും ര​വി​ച​ന്ദ്ര അ​ശ്വി​ൻ ഒ​രു​വി​ക്ക​റ്റും വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് 26 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ത​ന്നെ ആ​ദ്യ​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​കും മു​മ്പേ സാ​ക്കി​ർ ഹു​സൈ​നെ ആ​കാ​ശ്ദീ​പ് യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ ഷ​ദ്മാ​ന്‍ ഇ​സ്‌​ലാം ആ​കാ​ശ്ദീ​പി​ന്‍റെ അ​ടു​ത്ത ഓ​വ​റി​ൽ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച മോ​മി​നു​ൾ ഹ​ഖും ന​ജ്മു​ള്‍ ഹു​സൈ​ൻ ഷാ​ന്‍റോ​യും ചേ​ർ​ന്ന് സ്കോ​ർ മെ​ല്ലെ ഉ​യ​ർ​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് 51 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. ‌ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ഷാ​ന്‍റോ​യെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി അ​ശ്വി​ൻ ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് മോ​മി​നു​ൾ‌ ഹ​ഖി​നൊ​പ്പം മു​ഷ്ഫി​ഖു​ർ‌ റ​ഹി​മും ചേ​ർ​ന്ന് 27 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്ക​വേ​യാ​ണ് മ​ഴ വീ​ണ്ടും ക​ളി​മു​ട​ക്കി​യ​ത്. ഇ​തോ​ടെ ഇ​ന്ന​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ഔ​ട്ട്ഫീ​ൽ​ഡി​ലെ ന​ന​വ് മൂ​ലം ക​ളി തു​ട​ങ്ങാ​ൻ വൈ​കി​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button