യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇറ്റലിയിൽ പൊതുസ്ഥലത്ത് ബുർഖയും നിഖാബും നിരോധിക്കുന്നു

റോം : പ്രധാനമന്ത്രി ജോർജിയ മെലോണി നയിക്കുന്ന ഇറ്റാലിയൻ സർക്കാർ രാജ്യമെമ്പാടുമുള്ള പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരു പുതിയ ബിൽ കൊണ്ടുവരാനൊരുങ്ങുന്നു. “ഇസ്‌ലാമികവും സാംസ്‌കാരികവുമായ വേർതിരിവ്” ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് സർക്കാരിന്റെ അവകാശ വാദം.
കരട് ബിൽ അനുസരിച്ച്, നിയമം ലംഘിക്കുന്നവർക്ക് 300 പൗണ്ട് മുതൽ 3,000 പൗണ്ട് വരെ (ഏകദേശം 27,000 രൂപ മുതൽ 2.7 ലക്ഷം രൂപ വരെ) പിഴ ചുമത്തും. കൂടാതെ, പള്ളികളുടെ ഫണ്ടിംഗ് സുതാര്യമാക്കാനും മതസ്ഥാപനങ്ങളിലേക്കുള്ള വിദേശ സംഭാവനകൾ നിയന്ത്രിക്കാനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

ഇറ്റലിയിലെ പുതിയ ബുർഖ, നിഖാബ് നിരോധന ബില്ലിനെക്കുറിച്ച് അറിയാം

.  സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, കടകൾ, ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതുസ്ഥലങ്ങളിലും ബുർഖയും                  നിഖാബും നിരോധിക്കാൻ ഇറ്റലി പുതിയ ബിൽ കൊണ്ടുവന്നു.
.  നിയമലംഘകർക്ക് 300 പൗണ്ട് മുതൽ 3,000 പൗണ്ട് വരെ (ഏകദേശം 27,000 രൂപ മുതൽ 2.7 ലക്ഷം രൂപ വരെ)         പിഴ ചുമത്താം.
. കന്യകാത്വ പരിശോധന പോലുള്ള പ്രവൃത്തികൾക്ക് ക്രിമിനൽ ശിക്ഷ നൽകാനും ബിൽ നിർദേശിക്കുന്നു.
.  ബലപ്രയോഗത്തിലൂടെയുള്ള വിവാഹങ്ങൾ, പ്രത്യേകിച്ച് ഇതരമതസ്ഥർ തമ്മിലുള്ള വിവാഹങ്ങളുടെ കാര്യത്തിൽ,           പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button