ടെക്നോളജിദേശീയം

സ്പാ​ഡെ​ക്സ് വി​ക്ഷേ​പ​ണം ഇ​ന്ന്; 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ൾ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കും

ചെ​ന്നൈ : ബ​ഹി​രാ​കാ​ശ​ത്ത് വ​ച്ച് കൂ​ടി​ച്ചേ​ർ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഒ​ന്നാ​കു​ന്ന ഐ​എ​സ്ആ​ർ​ഒ​യു​ടെ സ്പാ​ഡെ​ക്സ് ദൗ​ത്യ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം ഇ​ന്ന് രാ​ത്രി 9.58 ന് ​ന​ട​ക്കും. ഇ​സ്രൊ​യു​ടെ ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന വി​ക്ഷേ​പ​ണ​മാ​ണി​ത്.

സ്പാ​ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്കൊ​പ്പം 24 ചെ​റു പ​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പി​എ​സ്എ​ൽ​വി സി-60 ​ദൗ​ത്യ​ത്തി​നൊ​പ്പം ബ​ഹി​രാ​കാ​ശ​ത്തെ​ത്തും. പേ​ട​ക​ങ്ങ​ളെ ബ​ഹി​രാ​കാ​ശ​ത്തു​വെ​ച്ച് കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​ലും വേ​ര്‍​പെ​ടു​ത്തു​ന്ന​തി​ലും വി​ജ​യി​ച്ചാ​ല്‍ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും.

യു​എ​സ്എ, റ​ഷ്യ, ചൈ​ന, എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ സ്‌​പെ​യ്‌​സ് ഡോ​ക്കിം​ഗ് ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. പ​ല​ത​വ​ണ വി​ക്ഷേ​പി​ച്ച വ്യ​ത്യ​സ്ത ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യം നി​ര്‍​മി​ച്ച​ത് ഈ ​വി​ദ്യ​യി​ലൂ​ടെ​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button