ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

വാഷിങ്ടൺ ഡിസി : ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തിനിടെ ഖത്തറില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ചതില്‍ നെതന്യാഹു ദുഃഖം രേഖപ്പെടുത്തി. മരിച്ച സുരക്ഷാ ജീവനക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് ഇസ്രയേല്‍ പരിഗണിച്ചേക്കുമെന്നും ബന്ദി മോചനത്തിലെ ഖത്തല്‍ ഉപാധി അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേല്‍ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ ഇരട്ട നിലപാട് സ്വീകരിക്കരുതെന്നും ഇസ്രയേലിനെ അവര്‍ ചെയ്യുന്ന കുറ്റകുൃത്യങ്ങള്‍ക്ക് ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഖത്തര്‍ പ്രധാനമന്ത്രി ആക്രമണത്തിന് പിന്നാലെ പറഞ്ഞിരുന്നു.