അന്തർദേശീയം

ഗസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ സേന

ഗസ്സസിറ്റി : വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ സേന. ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 101 ഫലസ്തീനികളെ.

ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട ചർച്ചകൾക്കിടയിലും ഗ​സ്സ​യി​ൽ കൂട്ടക്കുരുതി തുടരുകയാണ്​ ഇസ്രായേൽ. ഭ​ക്ഷ​ണ​ത്തി​ന് കാ​ത്തു​നി​ന്ന 51 പേ​ർ ഉ​ൾ​പ്പെ​ടെ 101 ഫ​ല​സ്തീ​നി​ക​ളെയാണ്​ ഒ​റ്റ ദി​വ​സത്തിനുള്ളിൽ ഇസ്രായേൽ കൊ​ല​പ്പെ​ടു​ത്തിയത്​. 48 മണിക്കൂ​റി​നി​ടെ 300ൽ ​ഏ​റെ പേ​രെ​യാ​ണ് ഇസ്രായേൽ കൊന്നുതള്ളിയത്​. ഇ​​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് നി​ര​പ​രാ​ധി​ക​ൾക്ക്​ നേരെയുള്ള വ്യാപക വെടിവെപ്പ്​.

ഖാ​ൻ യൂ​നി​സി​ലെ അ​ൽ മ​വാ​സി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പി​ൽ ബോം​ബി​ട്ട് 15 പേ​രെ​യും ഗ​സ്സ സി​റ്റി​യി​ൽ അ​ഭ​യാ​ർ​ഥി കേ​ന്ദ്ര​മാ​യ സ്കൂ​ളി​ൽ 15 പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി. ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളുടെ എണ്ണം ഇതോടെ 57,033 ആ​യി.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യാപക കുരുതി. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​മാ​ണ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച​ത്. പൂ​ർ​ണ യു​ദ്ധ​വി​രാ​മം ആ​വ​ശ്യ​പ്പെ​ട്ട ഹ​മാ​സ് വെ​ടി​നി​ർ​ദേ​ശം വിലയിരുത്തി വരികയാണ്​. തിങ്കളാഴ്ച ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ​ നെതന്യാഹു യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായി വൈറ്റ്​ഹൗസിൽ ചർച്ച നടത്തും.

അ​തി​നി​ടെ വെ​സ്റ്റ് ബാ​ങ്ക് പി​ടി​ച്ച​ട​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ മ​ന്ത്രി​സ​ഭ​യി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ മ​​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ധ​ന​മ​ന്ത്രി ബെ​സ​ലേ​ൽ സ്മോ​ട്രി​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 14 മ​ന്ത്രി​മാ​രാ​ണ് വെ​സ്റ്റ് ബാ​ങ്ക് പൂ​ർ​ണ​മാ​യി പി​ടി​ച്ച​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉടൻ വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കണം എന്നാവശ്യപ്പെട്ട്​ തെൽ അവീവ്​ ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button