അന്തർദേശീയം

സിറിയൻ ബഫർ സോണിൽനിന്ന്​ സൈന്യത്തെ പിൻവലിക്കില്ല :​ ഇസ്രായേൽ

തെൽ അവീവ് ​: സിറിയൻ അതിർത്തിയിലെ ബഫർ സോണിൽനിന്ന്​ സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്ന്​ ഇസ്രയേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു. ഗോലാൻ കുന്നുകളോട്​ ചേർന്ന ബഫർ സോണിൽനിന്ന്​ സൈന്യത്തെ പെട്ടെന്ന്​ പിൻവലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളുകയായിരുന്നു.

ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പാക്കുന്ന ബദൽ സംവിധാനം വരുന്നതു വരെ സിറിയൻ പ്രദേശത്ത്​ സൈന്യം തുടരുമെന്ന്​ നെതന്യാഹു പറഞു. സിറിയയിലെ മൗണ്ട്​ ഹെർമണിൽ ചേർന്ന യോഗത്തിൽ പ​ങ്കെടുത്താണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ബശ്ശാറുൽ അസദ്​ ഭരണകൂടത്തെ തകർത്ത്​ വിമതപക്ഷം സിറിയയിൽ അധികാരം പിടിച്ച സാഹചര്യം മുതലെടുത്തായിരുന്നു ബഫർ സോണിൽ ഇസ്രായേൽ സേനയുടെ കടന്നുകയറ്റം. ബഫർ സോണിൽനിന്ന്​ സേന ഉടൻ പിൻമാറണമെന്ന്​ അറബ്​ രാജ്യങ്ങളും തുർക്കിയും ആവശ്യപ്പെട്ടു വരികയാണ്​. സിറിയൻ മണ്ണിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച്​ ലബനാനിലെ ഹിസ്​ബുല്ലക്കെതിരെ നീങ്ങാനും ഇസ്രായേലിന്​ പദ്ധതിയുണ്ടെന്നാണ്​ റിപ്പോർട്ട്​.

അ​തിനിടെ, ഗസ്സയിൽ ​ആക്രമണം കടുപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ഗ​സ്സ സി​റ്റി​ക്ക്​ സ​മീ​പ​ത്തെ ദ​റ​ജി​ൽ നടന്ന ആ​ക്ര​മ​ണത്തിൽ നാ​ലു കു​ട്ടി​ക​ളു​ം ര​ണ്ട് സ്ത്രീ​ക​ളും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിനു നേർക്ക്​ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അറിയിച്ചു. യെമനിലെ സ​നാ​യി​ൽ സു​പ്ര​ധാ​ന സൈ​നി​ക കേ​​ന്ദ്ര​ത്തി​നു നേർക്ക്​ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന്​ ഹൂതികൾ അറിയിച്ചു.

ഗസ്സയിൽ വെടിനിർത്തൽ ചർച്ച അന്തിമഘട്ടത്തിലാണെന്ന്​ ഇസ്രായേൽ സർക്കാർ. ഇസ്രായേൽ സംഘം ചർച്ചക്കായി ഉടൻ ദോഹയിൽ എത്തുമെന്നാണ്​ റിപ്പോർട്ട്​. ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക്​ തയാറായിരിക്കെ, വെടിനിർത്തൽ വൈകില്ലെന്നാണ്​ പ്രതീക്ഷയെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button