അന്തർദേശീയം

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു.

ബെയ്റൂത്തിൽ ആക്രമണം തുടരുകയാണ് ഇസ്രേയേൽ. ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനോനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു. അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എൻ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നസ്റുല്ലയെ വധിക്കാൻ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനോനിൽ നിന്നും പലായനം ചെയ്തവരുടെ അൻപതിനായിരം കടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button