അന്തർദേശീയം
യെമനിലെ ഹോദൈദയിൽ ഇസ്രയേൽ വ്യോമാക്രമണം

ടെൽ അവീവ് : യെമനിലെ ഹോദൈദയിൽ ഇസ്രയേൽ വ്യോമാക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് റാസ് ഇസ, ഹോദൈദ, സാലിഫ് എന്നീ തുറമുഖങ്ങളിലെ ആളുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാൽ ഇതേകുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രയേൽ കഴിഞ്ഞ ദിവസം തകർത്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യ പൂർവദേശത്ത് സന്ദർശനം നടത്തുന്നതിന് തൊട്ടുമുൻപാണ് ആക്രമണം. ഹൂതികളുടെ ശക്തികേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ യുഎസ് സൈനിക നടപടി ആരംഭിച്ചിരുന്നു.



