മാൾട്ടാ വാർത്തകൾ
ഐറിഷ് വിനോദസഞ്ചാരി മാൾട്ടീസ് കടലിൽ മുങ്ങിമരിച്ചു

നീന്തലിനിടെ ഐറിഷ് വിനോദസഞ്ചാരി കടലിൽ മുങ്ങിമരിച്ചു. ചൊവ്വാഴ്ച സെന്റ് ജൂലിയൻസ് ഉൾക്കടലിലെ വെള്ളത്തിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധനായ ഐറിഷ് വിനോദസഞ്ചാരിയാണ് മരണമടഞ്ഞത്. ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് കവലിയേരി ഹോട്ടലിന് സമീപം 76 വയസ്സുള്ള ഒരാളുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തി. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിലെയും മാൾട്ടയിലെ സായുധ സേനയിലെയും അംഗങ്ങൾ ചേർന്നാണ് ആളെ കണ്ടെടുത്തത്. പക്ഷേ സംഭവസ്ഥലത്ത് വെച്ച് തന്നെ ആൾ മരണമടഞ്ഞതായി പൊലീസ് പറഞ്ഞു.