പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കി ഉയര്‍ത്താന്‍ അയര്‍ലന്‍ഡ്
പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കി ഉയര്‍ത്താന്‍ അയര്‍ലന്‍ഡ് ആലോചിക്കുന്നു. നിലവില്‍ 18 ആണ് നിയമപരമായി പുകയില ഉല്‍പ്പന്നം വാങ്ങാനുള്ള അയര്‍ലന്‍ഡിലെ പ്രായപരിധി. പ്രായപരിധി ഉയര്‍ത്താനുള്ള നിര്‍ദിഷ്ട നിയമത്തിന് അയര്‍ലന്‍ഡ് കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.
നിയമമാറ്റം നടപ്പായാല്‍ യൂറോപ്യന്‍ യൂണിയനിലെ പുകയില വാങ്ങാനുള്ള ഏറ്റവും ഉയര്‍ന്ന പ്രായപരിധിയുള്ള രാജ്യമായി അയര്‍ലന്‍ഡ് മാറും. നേരത്തെ, അടച്ചിട്ട ഇടങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചു കൊണ്ട് 2004 ല്‍ അയര്‍ലന്‍ഡ് ഉത്തരവിറക്കിയിരുന്നു. പില്‍ക്കാലത്ത് എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആ നിയമം പിന്തുടരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അയര്‍ലന്‍ഡിന്റെ പുതിയ നീക്കം ശ്രദ്ധാകേന്ദ്രമാകുന്നത്. നേരത്തെ, 2025 മുതല്‍ പ്രായപരിധി 20 ആക്കി ഉയര്‍ത്താനുള്ള നിയമം അടുത്തിടെ ലാത്വിയ കൊണ്ടുവന്നിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഇത് 21 ആണ്.മിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും വാങ്ങാനുള്ള പ്രായപരിധി 18 ആണെന്നിരിക്കെയാണ് ഈ നീക്കം ഉണ്ടായത്. ടെ കുറഞ്ഞ നിയമപരമായ പ്രായത്തെ ഇത് ബാധിക്കില്ല.