അന്തർദേശീയം

യുഎസ് എഫ് 35 യുദ്ധ വിമാനം വെടിവച്ചിട്ടതായി ഇറാന്‍

ടെഹ്‌റാന്‍ : ഇറാനില്‍ ആക്രമണത്തിന് എത്തിയ യുഎസ് യുദ്ധ വിമാനം വെടിവച്ചിട്ടതായി ഇറാന്‍. എഫ് 35 വിഭാഗത്തില്‍പ്പെട്ട യുദ്ധ വിമാനം വെടിവച്ചിട്ടെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലെ പൈലറ്റിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമാണ്. തകര്‍ന്ന വിമാനത്തില്‍ നിന്നും പൈലറ്റ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇറാന്റെ സ്റ്റേറ്റ്, അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നല്‍കുന്ന വിവരം. എന്നാല്‍ പൈലറ്റിനെ ഇറാന്‍ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ ഇറാന്‍ വെടിവച്ചിട്ടത് എഫ് 15 ഇ വിമാനമായിരുന്നു എന്നാണ് തുര്‍ക്കി വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെടുന്നത്. നേരത്തെ, മാര്‍ച്ച് 19 നും യുഎസ് യുദ്ധ വിമാനം വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button