കുവൈറ്റിൽ നിന്ന് ലോണെടുത്ത് മുങ്ങിയ മലയാളികൾക്ക് എതിരെ ബാങ്കിന്റെ പരാതിയിൽ അന്വേഷണം
കൊച്ചി : കുവൈറ്റിൽ മലയാളികൾ അടക്കം ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയതായി കേസ്. സംഭവത്തിൽ 1475 മലയാളികൾക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.
തട്ടിപ്പ് നടത്തിയവരിൽ 700 മലയാളി നഴ്സുമാരും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്റെ പരാതിയിൽ സംസ്ഥാനത്ത് പത്ത് കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.
കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കിൽനിന്ന് കോടികൾ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു. 50 ലക്ഷം മുതൽ രണ്ട് കോടി വരേയാണ് പലരും ലോൺ എടുത്തത്.
കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗൾഫ് ബാങ്ക് കുവൈറ്റിന്റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടു. സംഭവത്തിൽ പത്തു പേരേ തിരിച്ചറിഞ്ഞതായാണ് വിവരം.