ടെക്നോളജിദേശീയം

യാത്രയിൽ വമ്പൻ വിപ്ലവത്തിനൊരുങ്ങി ഇന്ത്യയും; ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക്

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് റയിൽവേയുടേയും ഐഐടി മദ്രാസിന്റേയും സഹകരണത്തോടെ തയ്യാറായി. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ് ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് നിർമിച്ചിരിക്കുന്നത്. 410 മീറ്റർ ദൂരമുള്ള ട്രാക്കാണ് നിർമിച്ചിരിക്കുന്നത്. ഭാവി തലമുറയെ യാത്രാ വിപ്ലവത്തിലേക്ക് നയിക്കുന്നതാണ് ഹൈപ്പർലൂപ്പ് ട്രാക്ക്.

ഐഐടി മദ്രാസിലെ ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീമിന്റെയും സ്ഥാപനത്തിലെ ഇൻക്യുബേറ്റഡ് സ്റ്റാർട്ടപ്പിന്റേയും സംയുക്ത സംരംഭമാണ് ഹൈപ്പർലൂപ്പ് ട്രാക്ക്.

2012ൽ ഇലോൺ മസ്കാണ് ഹൈപ്പർലൂപ്പ് ആശയം ജനകീയമാക്കിയത്. വൈകീട് മസ്കിന്റെ ആശയം ലോകമാകെ ഏറ്റെടുത്തു. ഐഐടി മദ്രാസിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര വിദ്യാർഥികളായ 76 പേരാണ് ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീമിലുള്ളത്. രണ്ട് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈപ്പർലൂപ്പിലൂടെ സഞ്ചരിക്കുന്ന പോഡുകളുടെ പരീക്ഷണ ഓട്ടമാണ് ഇതിൽ പ്രധാനം.

താഴ്ന്ന മർദ്ദാവസ്ഥയിലുള്ള ഹൈപ്പർലൂപ്പിലൂടെ അസാധാരണ വേ​ഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ഓരോ പോഡിലും 24 മുതൽ 28 വരെ യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിധത്തിലാണ് രൂപ കൽപ്പന. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ടു പോയിന്റ് യാത്ര വേ​ഗത്തിലാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വരാനിരിക്കുന്നത് വലിയ യാത്രാ വിപ്ലവമാണെന്നു ശാസ്ത്ര ലോകം വിലയിരുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button