സ്പോർട്സ്

ഇന്ത്യൻ ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​​ച്ചു

പാ​രീ​സ്: ഇന്ത്യൻ ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.പു​രു​ഷ ഡ​ബി​ള്‍​സ് ഓ​പ്പ​ണിം​ഗ് റൗ​ണ്ടി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ എ​ഡ്വാ​ര്‍​ഡ് റോ​ജ​ര്‍ വാ​സെ​ലി​ന്‍-​ജെ​ല്‍ മോ​ന്‍​ഫി​ല്‍​സി​നോ​ട് ബൊ​പ്പ​ണ്ണ-​ശ്രീ​റാം ബാ​ലാ​ജി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബൊ​പ്പ​ണ്ണ​യു​ടെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം.

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ മ​ത്സ​രം രാ​ജ്യ​ത്തി​നാ​യു​ള്ള ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​ണെ​ന്ന് ബൊ​പ്പ​ണ്ണ വ്യ​ക്ത​മാ​ക്കി. ഇ​ത് തീ​ര്‍​ച്ച​യാ​യും രാ​ജ്യ​ത്തി​നാ​യു​ള്ള ‌അ​വ​സാ​ന മ​ത്സ​ര​മാ​യി മാ​റും. ഞാ​ന്‍ ഇ​പ്പോ​ള്‍ എ​ത്തി​നി​ല്‍​ക്കു​ന്ന ഇ​ടം​ത​ന്നെ വ​ലി​യ ബോ​ണ​സാ​ണ്.ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​നാ​വു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. 2002 ല്‍ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച എ​നി​ക്ക് ഇ​പ്പോ​ഴും ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​നാ​വു​ന്നു. അ​തി​ല്‍ അ​ങ്ങേ​യ​റ്റ​ത്തെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ബൊ​പ്പ​ണ്ണ പ​റ​ഞ്ഞു.

വിരമിക്കുന്നതിലൂടെ, ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ബൊപ്പണ്ണ ഉണ്ടാകില്ല എന്ന് ഉറപ്പായി.1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സിംഗിള്‍സില്‍ വെങ്കലം നേടിയതിനുശേഷം ഇതുവരെ ഇന്ത്യക്ക് ടെന്നീസില്‍ മെഡല്‍ ലഭിച്ചിട്ടില്ല. 2016-ല്‍ സാനിയ മിര്‍സയുമായുള്ള മിക്‌സഡ് ഡബിള്‍സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button