യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യുകെയിൽ കു​ത്തേ​റ്റു മ​രി​ച്ചു

ലണ്ടൺ : യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4.15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഡി​റ്റ​ക്റ്റീ​വ് ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ലീ ​ഹോ​ൾ​ഹൗ​സ് അ​റി​യി​ച്ചു.

ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (UWE) പ​ഠി​ക്കു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കു​ടും​ബം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button