യുഎസിൽ ഇന്ത്യൻ വംശജരായ യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ വംശജരായ യുവാവ് വാഷിംഗ്ടൺ ഡിസിയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിലെ ആർകെ പുരം ഗ്രീൻ ഹിൽസ് കോളനിയിൽ താമസിക്കുന്ന രവി തേജയെന്ന 26 കാരനാണ് കൊല്ലപ്പെട്ടത്.
2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുവാവ് യുഎസിലേക്ക് പോയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സജീവമായി ജോലി നോക്കുന്നതിനിടെയായിരുന്നു കൊലപാതകം.
ആക്രമണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ലോക്കൽ അന്വേഷിച്ചു വരികയാണെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസിൽ നിരവധി ഇന്ത്യൻ വംശജരായ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ പെട്രോൾ പമ്പിൽവെച്ച് തെലങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി വെടിയേറ്റ് മരിച്ചിരുന്നു. ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാൻ്റയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മറ്റൊരു വിദ്യാർത്ഥിയും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു.