അന്തർദേശീയം
		
	
	
കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ മർദനമേറ്റു മരിച്ചു

ഓട്ടവ : കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ എഡ്മൊൻടൊനിലായിരുന്നു സംഭവം.
പെൺസുഹൃത്തിനൊപ്പം അത്താഴം കഴിച്ച ശേഷം തിരികെ വരുമ്പോൾ ഒരാൾ തന്റെ കാറിൽ മൂത്രമൊഴിക്കുന്നതു കണ്ട സാഗൂ അയാളെ ചോദ്യം ചെയ്തു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് തോന്നിയത് ചെയ്യുന്നു എന്നാണ് അക്രമി മറുപടി പറഞ്ഞത്. തുടർന്ന് ഇയാൾ മുന്നോട്ടുവന്ന് സാഗൂവിന്റെ തലയിൽ മർദിക്കുകയായിരുന്നു. മർദനമേറ്റ് സാഗൂ നിലത്തുവീണു. തുടർന്ന് പെൺസുഹൃത്താണ് പൊലീസിനെ അറിയിച്ചത്. അബോധാവസ്ഥയിലായ സാഗൂവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചു ദിവസത്തിനുശേഷം മരിച്ചു. സംഭവത്തിൽ കൈൽ പാപിൻ എന്നയാളെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു.
 
				


