ദേശീയം

ലഡാക്കിൽ സൈനിക ടാങ്ക് അപകടം : അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക്: ലഡാക്കിൽ സൈനിക ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൗലത് ബേഗ് ഓൾഡി മേഖലയിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ടി-72 ടാങ്കിലായിരുന്നു സൈനികർ നദി മുറിച്ചുകടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നെന്നാണ് വിവരം. അപകടത്തിന്‍റെ വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button