ഇറാനില്‍നിന്ന് അനധികൃതമായി എണ്ണ കടത്തിയ നാവികരില്‍ ഇന്ത്യക്കരടങ്ങിയ കപ്പല്‍ പിടിയില്‍

ടെഹ്റാൻ : ഒമാൻ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇറാനിൽ നിന്നുള്ള അനധികൃത എണ്ണക്കപ്പൽ അധികൃതരുടെ പിടിയിൽ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 18 നാവികരാണ് വെള്ളിയാഴ്ച അർധരാത്രി പിടികൂടിയ കപ്പലിലുണ്ടായിരുന്നത്. ആറ് മില്യൺ ലിറ്റർ ഡീസൽ ആണ് കപ്പലിലുണ്ടായിരുന്നതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലിലെ എല്ലാ നാവിഗേഷൻ സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും താഴ്ന്ന റീട്ടെയിൽ ഇന്ധന വില ഇറാനിലാണ് നിലവിലുള്ളത്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തുന്നത് വളരെ ലാഭകരമാക്കുന്നു. കഴിഞ്ഞ മാസം സമാനമായി മറ്റൊരു എണ്ണക്കപ്പൽ അനധികൃത ചരക്ക് കൊണ്ടുപോയതിന് പിടിച്ചെടുത്തിരുന്നു. ഒരു രാജ്യത്തിനെതിരായ പ്രതികാര നടപടിയാണ് കപ്പൽ പിടിച്ചെടുക്കൽ എന്ന സൂചനകൾ ഇറാൻ നിഷേധിക്കുകയും ചെയ്തു.
വെനസ്വേലയുടെ തീരത്ത് യുഎസ് ഒരു എണ്ണക്കപ്പൽ പിടിച്ചെടുത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ സംഭവം. കപ്പലിന്റെ ക്യാപ്റ്റൻ വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ കടത്തുകയായിരുന്നു എന്നാണ് വിവരം. ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഹിസ്ബുള്ള എന്നിവയുമായുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് 2022-ൽ യുഎസ് ട്രഷറി വെനസ്വേലയെ ഉപരോധിച്ചിരുന്നു.



