Uncategorized

വ്യോമസേനാവിമാനങ്ങള്‍ നാളെ മുതല്‍ രക്ഷൗദൗത്യത്തില്‍ പങ്കെടുക്കും. സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം നാളെ റുമാനിയയിലേക്ക് പുറപ്പെടും

ഇന്ത്യന്‍ എംബസി ടീം യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക്: വിദേശകാര്യ സെക്രട്ടറി

 

ന്യൂഡല്‍ഹി:യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വ്യോമസേനാവിമാനങ്ങള്‍ നാളെ മുതല്‍ രക്ഷൗദൗത്യത്തില്‍ പങ്കെടുക്കും. സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെ റുമാനിയയിലേക്ക് പുറപ്പെടും.ഇന്ത്യന്‍ വ്യേമസേനയുടെ അഭിമാനങ്ങളിലൊന്നായ പടുകൂറ്റന്‍ വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍. റഷ്യ അക്രമണം കടുപ്പിച്ചതോടെ രക്ഷാദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്ന വിമാനമാണിത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ യുക്രൈനിലേക്ക് അയക്കുന്നത്. വ്യേമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ വരുംമണിക്കൂറില്‍ യുക്രൈന്‍ രക്ഷാദൗത്യത്തിന് സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലോബ്മാസ്റ്റര്‍ വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് സി17 ഗ്ലോബ്മാസ്റ്റര്‍ III വിമാനങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്.

ഏറ്റവും കൂടുതല്‍ പേരെ വഹിക്കാന്‍ കഴിയുമെന്നതാണ് ഗ്ലോബ് മാസ്റ്ററിന്റെ പ്രധാന പ്രത്യേകത. സാധാരണ ഒരേസമയം രണ്ട് ഹെലികോപ്റ്റര്‍, ടാങ്ക്, മറ്റ് ആയുധനങ്ങള്‍, സര്‍വ്വ സന്നാഹങ്ങളുമായി 102 പട്ടാളക്കാര്‍ എന്നിവ വഹിക്കാന്‍ ഗ്ലോബ് മാസ്റ്ററിന് സാധിക്കും. അടിയന്തര രക്ഷാദൗത്യ നടപടിയില്‍ 320-ലേറെ പേരെ വഹിച്ച്‌ പറന്നുയരാനും കഴിയും. മുന്‍പ് നേരത്തെ അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തിയ രക്ഷാദൗത്യത്തില്‍ 826 പേരെ വഹിച്ച്‌ പറയുന്നയര്‍ന്ന ചരിത്രവും ഗ്ലോബ് മാസ്റ്ററിനുണ്ട്.

നിലവില്‍ യുക്രൈനിലെ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷാദൗത്യത്തിലേക്ക് വ്യോമസേനയുടെ സഹായംകൂടി കൊണ്ടുവരുന്ന ലോകത്തെ ആദ്യ രാജ്യം ഇന്ത്യയാണ്. ഇതുവരെ ഏറ്റവും കൂടുതല്‍ പൗരന്‍മാരെ യുക്രൈനില്‍നിന്ന് തിരിച്ചെത്തിച്ച രാജ്യവും ഇന്ത്യയാണ്. ഗ്ലോബ് മാസ്റ്റര്‍ കൂടി രക്ഷാദൗത്യത്തിന് രംഗത്തെത്തുന്നതോടെ അതിവേഗത്തില്‍ കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button