അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ തേടി ഇന്ത്യ

ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് അമേരിക്കയോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഇനി 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിട്ടുള്ളത്.
ഇനി അയക്കുന്ന 487 പേരില്‍ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ കൂടി നല്‍കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. തിരിച്ചയക്കുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ അനുമതി നല്‍കാനാകൂ എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ വിലങ്ങ് അണിയിച്ച് ഇന്ത്യയിലെത്തിച്ചത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായേക്കും. അനദികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 പേരെയാണ് ആദ്യഘട്ടമായി അമേരിക്ക അമൃത്സറിലെത്തിച്ചത്.