സ്പോർട്സ്

ഇന്ത്യക്കെതിരെയുള്ള ട്വന്റി 20 പരമ്പരയ്ക്കൊരുങ്ങി അയര്‍ലാന്‍ഡ്

ജൂണ്‍ 26നാണ് ഇന്ത്യ- അയര്‍ലാന്‍ഡ് ആദ്യ ട്വന്റി 20 മത്സരം


ഇന്ത്യ- അയര്‍ലാന്‍ഡ് പരമ്പരയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ക്രിക്കറ്റ് അയര്‍ലാന്‍ഡ്. ഇന്ത്യയടക്കം നാല് ടീമുകളുമായുള്ള ഹോം മത്സരങ്ങളുടെ തീയതികളാണ് അയര്‍ലാന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ പുറത്തുവിട്ടു. ജൂണ്‍ 26നാണ് ഇന്ത്യയുമായുള്ള അയര്‍ലാന്‍ഡിന്റെ ആദ്യ മത്സരം. ജൂണ്‍ 26 മുതല്‍ ആരംഭിക്കുന്ന സിരീസില്‍ രണ്ട് ട്വന്റി 20 മത്സരങ്ങളാണുള്ളത്.

 

ഇന്ത്യക്ക് പുറമെ ന്യൂസിലാന്‍ഡുമായും, സൗത്ത് ആഫ്രിക്കയുമായും അഫ്ഗാനിസ്ഥാനുമായും അയര്‍ലാന്‍ഡ് ഏറ്റുമുട്ടും. ക്രിക്കറ്റ് അയര്‍ലാന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവായ വാരെന്‍ ഡ്യുവട്ട്രോമാണ് ഇക്കാര്യം അറിയിച്ചത്.

ജൂലായ് പത്തിനാണ് ന്യൂസിലാന്‍ഡിന്റെ അയര്‍ലാന്‍ഡ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്നതാണ് അയര്‍ലാന്‍ഡ് ന്യുസിലാന്‍ഡ് പരമ്പര. ആഗസ്റ്റ് മൂന്നിനാണ് സൗത്ത് ആഫ്രിക്കയുമായുള്ള അയര്‍ലാന്‍ഡിന്റെ മത്സരങ്ങള്‍ ആരംഭിക്കുക. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും രണ്ട് ട്വന്റി 20 മത്സരങ്ങളാണ് അയര്‍ലാന്‍ഡ് കളിക്കുക.

അഫ്ഗാനിസ്ഥാനുമായി അഞ്ച് ട്വന്റി 20 മത്സരങ്ങളിലാണ് അയര്‍ലാന്‍ഡ് കളിക്കുന്നതെങ്കിലും പരമ്പരയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

നേരത്തെ സിംബാവേയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയുമുള്ള അയര്‍ലാന്‍ഡിന്റെ ടെസ്റ്റ് പരമ്പര മാറ്റിവെച്ചിരുന്നു. മാലാഹൈഡ്, സ്റ്റോര്‍മൗണ്ട് എന്നീ സ്‌റ്റേഡിയങ്ങളിലാണ് അയര്‍ലാഡിന്റെ ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകളുമായുള്ള ഹോം പരമ്പരകള്‍ അരങ്ങേറുക. ബ്രിസ്‌റ്റോളില്‍ വെച്ചാണ് സൗത്ത് ആഫ്രിക്കയുമായുള്ള അയര്‍ലാന്‍ഡിന്റെ മത്സരം.

നേരോടെ അറിയാൻ
നേരത്തേ അറിയാൻ..

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/By7bzLMxbepJEo8bTftLnh

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button