ദേശീയം

‘കുടുംബത്തിന്റെ മതം’ പോര , ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്രം

ന്യൂഡൽഹി : ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ ‘കുടുംബത്തിന്റെ മതം’ ആണ്‌ രേഖപ്പെടുത്തുന്നത്‌. എന്നാൽ, കഴിഞ്ഞവർഷം പാർലമെന്റിൽ പാസാക്കിയ ജനന-മരണ രജിസ്‌ട്രേഷൻ നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ രക്ഷിതാക്കളുടെ മതം വെവ്വേറെ രേഖപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നു. ചട്ടങ്ങൾ സംസ്ഥാനങ്ങൾ അംഗീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്‌.

നിർദിഷ്ട ‘ഫോം നമ്പർ 1–-ബേർത്ത്‌ റിപ്പോർട്ടി’ലാണ്‌ ‘അച്ഛന്റെ മതം’, ‘അമ്മയുടെ മതം’ എന്നിവ രേഖപ്പെടുത്തേണ്ടത്‌. ദത്തെടുക്കുമ്പോഴും ഇതു പാലിക്കണം. ജനന-മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ കേന്ദ്രസർക്കാർതലത്തിൽ സൂക്ഷിക്കാനും ദേശീയ പോപ്പുലേഷൻ രജിസ്റ്ററി (എൻപിആർ)ൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താനും നിയമഭേദഗതി വരുത്തി. ഒക്‌ടോബർ 11നാണ്‌ നിയമം നിലവിൽവന്നത്‌.എല്ലാ ജനനമരണങ്ങളും കേന്ദ്രസർക്കാർ പോർട്ടലില്‍ രജിസ്റ്റർ ചെയ്യണം.

ജനന രജിസ്‌ട്രേഷന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌; നിയമപരവും സ്ഥിതിവിവരകണക്കിനുള്ളതും. മാതാപിതാക്കളുടെ മതം സ്ഥിതിവിവരകണക്കിനായി ഉപയോഗിക്കുമെന്ന്‌ കേന്ദ്രം പറയുന്നു. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ), ഇ​ല​ക്‌​ട​റ​ൽ റോ​ൾ​സ്, ആ​ധാ​ർ ന​ന്പ​ർ, റേ​ഷ​ൻ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, സ്വ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കും. ജനന രജിസ്‌ട്രേഷനിലെ നിയമപരമായ ഭാഗം ആധാർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കും.

ജ​ന​നം, മ​ര​ണം, ദ​ത്തെ​ടു​ക്ക​ൽ, ഗ​ർ​ഭാ​വ​സ്ഥ​യി​ലോ പ്ര​സ​വ​ത്തി​ന്‍റെ സ​മ​യ​ത്തോ ഉ​ള്ള കു​ട്ടി​യു​ടെ മ​ര​ണം, മ​ര​ണ​കാ​ര​ണ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ല​വി​ലു​ള്ള ഫോ​മു​ക​ൾ​ക്കു പ​ക​രം ക​ര​ട് നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശി​ച്ചു. മ​ര​ണ​കാ​ര​ണ​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇ​നി​മു​ത​ൽ മ​ര​ണ​കാ​ര​ണം കൂ​ടാ​തെ രോ​ഗം വ​ന്നാ​ണു മ​രി​ച്ച​തെ​ങ്കി​ൽ രോ​ഗ​ത്തി​ന്‍റെ ച​രി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്ത​ണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button