പാകിസ്താനിലേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച് ഇന്ത്യ; ഖേദം പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രാലയം
ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്.
പാകിസ്താനിലേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച് ഇന്ത്യ. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച പ്രതിരോധ മന്ത്രാലയം, നടന്നത് സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ചു. മാർച്ച് 9നാണ് സംഭവം നടന്നത്.
“2022 മാർച്ച് 9ന്, പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തു. വിഷയം ഗൗരമായി പരിഗണിച്ച കേന്ദ്ര സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. മിസൈൽ പാകിസ്താനിൽ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തിൽ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണ്.”- പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: