അന്തർദേശീയം
കീവിലെ ഇന്ത്യന്‍ എംബസി അടച്ചു
കീവ്: കീവില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസി അടച്ചു.കീവിലെ മുഴുവന്‍ ഇന്ത്യക്കാരേയും അവിടെ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെയാണ് എംബസി താല്‍ക്കാലികമായി അടച്ചത്.
കീവില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നടപടി. അംബാസിഡറും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് മാറുകയാണെന്നാണ് വിവരം.
എംബസി താല്‍ക്കാലികമായി ലിവിവീലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന ഖാര്‍കീവിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ. യുക്രെയ്‌നില്‍ നിന്ന് 60 ശതമാനത്തോളം ഇന്ത്യക്കാര്‍ മടങ്ങിയതായി കേന്ദ്രം അറിയിച്ചിരുന്നു.
ഇനി ബാക്കിയുള്ള പൗരന്മാരെ വരും ദിവസങ്ങളില്‍ മാതൃ രാജ്യത്തേയ്‌ക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.