ദേശീയം

ചൈന ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി,ലഡാക്ക് അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തിന് ശേഷം ആദ്യമായി ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നു

ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏഷ്യന്‍ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ നീക്കമായി മാറും


ഏഷ്യയിലെ കരുത്ത് ആര്‍ക്കെന്ന് തെളിയിച്ചുകൊണ്ട് സമവായ ചര്‍ച്ചാ നീക്കത്തിനൊരുങ്ങി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈയാണ് ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം 15ാംവട്ട കമാന്റര്‍തല ചര്‍ച്ച ചുസൂല്‍മാള്‍ഡോ അതിര്‍ത്തിയില്‍ നടന്നതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശന സൂചന പുറത്തുവരുന്നത്. ലഡാക്ക് അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തിന് ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്താന്‍ പോകുന്നത്. കമാന്റര്‍ തല ചര്‍ച്ചകള്‍ നടന്ന ശേഷം പുറത്തുവന്ന വാര്‍ത്തകള്‍ ഇരുരാജ്യങ്ങളുടേയും എംബസികള്‍ പക്ഷെ സ്ഥിരീകരിച്ചിട്ടില്ല. ലഡാക്കിലെ ഇന്ത്യയുടെ ശക്തമായ നിലപാടില്‍ മാറ്റമില്ലാത്തതാണ് ചൈനയെ നയതന്ത്രനീക്കത്തിന് പ്രേരിപ്പിക്കുന്നത്.

ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏഷ്യന്‍ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ നീക്കമായി മാറും. ലഡാക്കിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ചൈനയ്ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഔദ്യോഗികമായ ചൈന പലതും മറയ്ക്കുകയാണ്. സംഘര്‍ഷ ശേഷം ഇന്ത്യ ക്വാഡ് സഖ്യത്തിന്റെ ഭാഗമായത് ചൈനയ്ക്ക് തിരിച്ചടിയായി. ലോകശക്തികളൊന്നായി ഇന്ത്യയ്ക്കായി മുന്നിട്ടിറങ്ങിയത് വലിയ സമ്മര്‍ദ്ദമാണ് ബീജിംഗിന് ഉണ്ടാക്കിയിരിക്കുന്നത്. മാത്രവുമല്ല 13 ചൈനീസ് യുദ്ധവിമാനങ്ങള്‍ വ്യോമപരിധി ലംഘിച്ചതായി തായ്‌വാന്‍ കൂടി വ്യക്തമാക്കിയതോടെ ചൈനയുടെ മറ്റൊരു കള്ളനാടകം കൂടി പൊളിഞ്ഞു.
പരിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണതിന് പുറകെ, ചൈന തങ്ങള്‍ക്ക് നേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്‌വാന്റെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. റഷ്യയുടെ ഉെ്രെകന്‍ അധിനിവേശം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതിനിടെ പുറത്ത് വന്ന തായ്‌വാന്റെ വെളിപ്പെടുത്തല്‍ ലോകം ഏറെ ആശങ്കയോടെയാണ് കാണുന്നത്. മൂന്നാമത്തെ ആഴ്ചയിലേക്ക് ഉെ്രെകന്‍ അധിനിവേശം നീണ്ടതോടെ സാമ്പത്തിക സഹായത്തിനും ആയുധത്തിനും റഷ്യ, ചൈനയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് തായ്‌വാന്റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങള്‍ കണ്ടതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ജനുവരിയില്‍ 39 ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ്‌വാന്റെ ആകാശത്ത് പറന്നത്. അതിന് ശേഷം ചൈനയുടെ യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ ആകാശ പരിധി കടക്കുന്നത് ആദ്യമായാണെന്നും തായ്‌വാന്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഓക്ടോബറില്‍ 50 ഓളം യുദ്ധ വിമാനങ്ങളാണ് ചൈന തായ്‌വാന് നേര്‍ക്കയച്ചത്. ഇതിനെതിരെ തായ്‌വാന്‍ പരാതിപ്പെട്ടെങ്കിലും തായ്‌വാന്‍ തങ്ങളുടെ ഭൂഭാഗത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്.
തങ്ങളുടെ ആകാശത്ത് ചൈനീസ് യുദ്ധ വിമാനങ്ങള്‍ കണ്ടെന്ന പരാതി പല തവണ തായ്‌വാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തായ്‌വാന്റെ പരമാധികാരം അംഗീകരിക്കാന്‍ ചൈന തയ്യാറല്ല. ടിബറ്റ് പോലെ തായ്‌വാനും ചൈനീസ് പ്രവിശ്യയാണെന്നാണ് ചൈനയുടെ നിലപാട്. റഷ്യയുടെ ഉെ്രെകന്‍ അധിനിവേശ കാലത്ത് തന്നെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‌വാന്റെ ആകാശത്ത് കണ്ടതിനെ ഏറെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യ ഉെ്രെകന്റെ നേര്‍ക്ക് പ്രാവര്‍ത്തികമാക്കിയ അധിനിവേശ രീതി ചൈന തായ്‌വാന്റെ നേരെ പ്രയോഗിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button