ദേശീയം

രാ​ജ്യം 76-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നി​റ​വി​ൽ; ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി

ന്യൂ​ഡ​ൽ​ഹി : 76-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​തി​ഥി​യാ​കും. രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം ആ​ർ​പ്പി​ക്കു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും.

10.30 ന് ​രാ​ഷ്ട്ര​പ​തി ക​ർ​ത്ത​വ്യ​പ​ഥി​ൽ എ​ത്തു​ന്ന​തോ​ടെ പ​രേ​ഡ് ആ​രം​ഭി​ക്കും. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ര, വ്യോ​മ, നാ​വി​ക​സേ​ന​ക​ളു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യ​ട​ക്കം 31 നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ പ​രേ​ഡി​നൊ​പ്പം അ​ണി​നി​ര​ക്കും. പ്ര​ധാ​ന​മ​ന്ത്രി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​ന് പി​ന്നാ​ലെ 21 ഗ​ൺ സ​ല്യൂ​ട്ട് ച​ട​ങ്ങും ന​ട​ക്കും.

ഇ​ക്കു​റി 352 പേ​ര​ട​ങ്ങു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ ക​ര​സേ​ന​യി​ലെ സൈ​നി​ക​രും പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത​ല​സ്ഥാ​നം ക​ന​ത്ത​സു​ര​ക്ഷ​യി​ലാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button