ഇവിഎമ്മിൽ കൃത്രിമം : ഇന്ത്യാ സഖ്യം സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി : വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ഇന്ത്യാ സഖ്യം സുപ്രീംകോടതിയെ സമീപിക്കുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
എൻസിപി നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകന് മനു അഭിഷേക് സിംഗ്വിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ഹഡപ്സര്‍ സീറ്റില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻസിപി ശരദ് പവാര്‍ വിഭാഗം നേതാവ് പ്രശാന്ത് ജഗ്താപാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ തീരുമാനിച്ചിരുന്നു.