മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ അടിസ്ഥാന ശമ്പളം യൂറോപ്യൻ നിരക്കിനേക്കാൾ താഴെ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ അടിസ്ഥാന ശമ്പള നിരക്കിൽ ഉയർച്ച കാണുന്നു എന്ന ആഹ്ളാദകരമായ കണക്കുകളുമുണ്ട്

മാള്‍ട്ടയിലെ ശരാശരി അടിസ്ഥാന ശമ്പള തോത് യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ താഴെയെന്ന് കണക്കുകള്‍. 2023 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ കണക്കും യൂറോപ്യന്‍ യൂണിയന്‍ കണക്കുകളൂം തമ്മിലുള്ള താരതമ്യമാണ് മാള്‍ട്ട നാഷണല്‍ സ്റ്റാസ്റ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാന ശമ്പള നിരക്കില്‍ ഉയര്‍ച്ച കാണുന്നു എന്ന വാര്‍ത്ത തൊഴില്‍ മേഖലക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.

ശരാശരി ശമ്പളം:

2023 ന്റെ നാലാം പാദത്തില്‍ മാള്‍ട്ടയിലെ ജീവനക്കാരുടെ ശരാശരി പ്രതിമാസ അടിസ്ഥാന ശമ്പളം €1,837 ആണ് . വാര്‍ഷിക അടിസ്ഥാനത്തില്‍ €21,444 ആണ് മാള്‍ട്ടയുടെ അടിസ്ഥാന ശമ്പള നിരക്ക്. ഇത് യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ താഴെയാണ്. എന്നാല്‍ 2022 ലെ അവസാന പാദത്തിലെ കണക്കില്‍ നിന്നും അടിസ്ഥാന ശമ്പളം ഉയര്‍ന്നിട്ടുണ്ട്. 1787 യൂറോയായിരുന്നിടത്ത് വര്‍ഷം 1837 യൂറോ അടിസ്ഥാന ശമ്പളം എന്ന നിലയിലേക്ക് മാള്‍ട്ടയിലെ സാഹചര്യം മെച്ചമായി

യൂറോപ്യന്‍ യൂണിയനിലെ ശമ്പള പരിധി:

2022 ലെ യൂറോസ്റ്റാറ്റ് കണക്കുകളില്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലെ വാര്‍ഷിക വേതനങ്ങളില്‍ സാരമായ വ്യതിയാനമുണ്ട് . സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്ലന്‍ഡ് , ലക്‌സംബര്‍ഗ്, നോര്‍വേ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെക്കാള്‍ മികച്ച ശമ്പളം നല്‍കുമ്പോള്‍ ബള്‍ഗേറിയ, റൊമാനിയ, ക്രൊയേഷ്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളാണ് ഏറ്റവും കുറവ് വേതനം നല്‍കുന്നത്.സ്വിറ്റ്‌സര്‍ലന്‍ഡില്‍ €106,839 പ്രതിവര്‍ഷ അടിസ്ഥാന ശമ്പളമുള്ളപ്പോള്‍ ബള്‍ഗേറിയയില്‍ ഇത് €12,923 ആണ്. ഒരു മണിക്കൂറില്‍ 30.5 യൂറോയാണ് യൂറോപ്യന്‍ യൂണിയനിലെ ലേബര്‍ കോസ്റ്റ്. കുടുംബമില്ലാതെ യൂറോപ്പില്‍ തൊഴിലെടുക്കുന്ന ഒരാള്‍ പ്രതിവര്‍ഷം 26,136യൂറോയും ഭാര്യയും ഭര്‍ത്താവും തൊഴിലെടുക്കുന്ന കുടുംബം ശരാശരി 55,573 യൂറോയും വേതനം പറ്റുന്നുണ്ട്.

ധനകാര്യ, ഇന്‍ഷ്വറന്‍സ് മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം മാള്‍ട്ടയില്‍ കിട്ടുന്നത്. ശരാശരി 2959 യൂറോ. അടിസ്ഥാന തൊഴില്‍ ചെയ്യുന്നവര്‍ക്ക് 1120 യൂറോ പ്രതിമാസ ശരാശരിയില്‍ ശമ്പളം ലഭിക്കുന്നു. 305,218 തൊഴിലുകളാണ് മാള്‍ട്ടയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സൃഷ്ടിക്കപ്പെട്ടത്.മാള്‍ട്ടയില്‍ ഉയര്‍ന്ന തൊഴില്‍ നിരക്ക് (64.4%) ഉം താഴ്ന്ന തൊഴിലില്ലായ്മ നിരക്ക് (2.9%) ഉം ആണ്. മാള്‍ട്ടയില്‍ 14 .4 ശതമാനം പേരും സ്വയംതൊഴില്‍ ചെയ്യുന്നവരാണ്. ഭൂരിപക്ഷത്തിനും ഫുള്‍ ടൈം ജോലിയും (ആഴ്ചയില്‍ ഏകദേശം 41 മണിക്കൂര്‍ )ലഭിക്കുന്നുണ്ട്. ജനസംഖ്യയുടെ 40%ത്തിലധികം പേരുടെയും വിദ്യാഭ്യാസ നിലവാരം കുറവാണ്, എന്നാല്‍ 35.3% തൊഴിലാളികള്‍ക്കും തൃതീയ വിദ്യാഭ്യാസം (ബിരുദം) ഉണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button