അന്തർദേശീയം

നൈജീരിയയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം: പ്രായപൂർത്തിയാകാത്ത 29 പേർക്ക് വധശിക്ഷ

അബുജ : നൈജീരിയയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. വിലക്കയറ്റം ഉയർന്നതോടെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൈജീരിയൻ യുവാക്കൾ രാജ്യത്തിനെതിരെ കടുത്ത പ്രതിഷേധം നടത്തുന്നത്. അതേസമയം , പ്രതിഷേധവുമായി ബന്ധപ്പെട്ടവർക്കെതിരെ നൈജീരിയൻ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. 100 പേരെ അറസ്റ്റ് ചെയ്തു.
ഈ സാഹചര്യത്തിൽ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 29 പേർക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇവരെല്ലാം 14നും 17നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടുണ്ട്.

രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. 1970-കളിൽ നൈജീരിയയിൽ വധശിക്ഷ നടപ്പാക്കിയിരുന്നു. എന്നിരുന്നാലും, 2016-നുശേഷം വധശിക്ഷ നടപ്പാക്കിയാതായി റിപ്പോർട്ടില്ല. ഈ സാഹചര്യത്തിൽ, കുട്ടികളുടെ അവകാശങ്ങൾ അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് വധശിക്ഷ നൽകാനാവില്ലെന്ന് അഭിഭാഷകൻ അക്കിന്ദയോ ബലോഗുൻ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button