വിദേശ പൗരന്മാർക്ക് അനധികൃത ഐഡി കാർഡുകൾ നൽകുന്നില്ല, നാഷണലിസ്റ്റ് പാർട്ടിയുടെ ആരോപണം നിഷേധിച്ച് ഐഡന്റിന്റി
വിദേശ പൗരന്മാര്‍ക്ക് അനധികൃതമായി ആയിരക്കണക്കിന് ഐഡി കാര്‍ഡുകള്‍ നല്‍കിയെന്ന നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ആരോപണം ഐഡന്റിന്റി നിഷേധിച്ചു. മാള്‍ട്ടയിലുണ്ടായിരുന്ന വിദേശികള്‍ക്ക് ക്രമവിരുദ്ധമായി ഐഡന്റിറ്റി (ഐഡി) കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു ആരോപണം. മാള്‍ട്ടയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിദേശികള്‍ക്ക് മാള്‍ട്ടീസ് പൗരത്വമുള്ള വ്യക്തികള്‍ക്ക് മാത്രമാണ് അവര്‍ മാള്‍ട്ടയില്‍ താമസിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന ഒരു അനുമതി സ്ലിപ്പോ താമസ രേഖയോ നല്‍കുന്നതെന്നാണ് ഐഡന്റിന്റിയുടെ വിശദീകരണം.
കംപ്ലയന്‍സ് ആന്‍ഡ് എക്‌സ്പാട്രിയേറ്റ്‌സ് യൂണിറ്റ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷം ചില വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ച തെളിവുകളോടെ പോലീസിന് കൈമാറിയിട്ടുണ്ട്. അവര്‍ക്ക് അന്വേഷണം തുടരാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും കഴിയുമെന്ന് ഐഡന്റിറ്റി പറഞ്ഞു. കംപ്ലയന്‍സ് യൂണിറ്റ് സ്ഥിരമായി നടത്തുന്ന ഇന്റേണല്‍ വെരിഫിക്കേഷനുകളെ തുടര്‍ന്നാണ് ഈ അന്വേഷണം ആരംഭിച്ചത്. ഈ പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായേക്കാവുന്ന എന്തെങ്കിലും സംശയങ്ങള്‍ അന്വേഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഐഡന്റിറ്റി പറഞ്ഞു.