മാൾട്ടയിലെ വീടുകളുടെ വിലയിൽ 5.6% വർദ്ധനവ്

മാൾട്ടയിലെ വീടുകളുടെ വിലയിൽ 5.6% വർദ്ധനവ്. യൂറോസ്റ്റാറ്റിന്റെ പുതിയ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ലെ രണ്ടാം പാദത്തിലാണ് ഈ വർധനവ്. ഈ വർദ്ധനവോടെ ഇയു ശരാശരിയായ 5.4% നും യൂറോ ഏരിയ ശരാശരിയായ 5.1% നും മുകളിലായി മാൾട്ടയുടെ സ്ഥാനം. യൂറോപ്യൻ യൂണിയനിലുടനീളം, ഫിൻലൻഡ് മാത്രമാണ് വീടുകളുടെ വിലയിൽ വാർഷിക ഇടിവ് രേഖപ്പെടുത്തിയത്, അതേസമയം പോർച്ചുഗൽ (17.2%), ബൾഗേറിയ (15.5%), ഹംഗറി (15.1%) എന്നിവിടങ്ങളിൽ വലിയ വർദ്ധനവ് രേഖപെടുത്തി. ത്രൈമാസ അടിസ്ഥാനത്തിൽ, 2025 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ മാൾട്ടയിലും 1.7% നേരിയ വർധനവാണ് രേഖപെടുത്തിയത്ത്.
ഭവന വിപണിയിലെ തുടർച്ചയായ സമ്മർദ്ദത്തെയും ഡിമാൻഡും വിലയും സംബന്ധിച്ച ആശങ്കകൾ, മാൾട്ടയിലെ വേതനം പ്രോപ്പർട്ടി ചെലവുകളുമായി പൊരുത്തപ്പെടാത്തതും യുവാക്കൾക്കും വാങ്ങുന്നവർക്കുമുള്ള ആശങ്കകൾ ഉയർത്തുന്നതുമാണ് വീടുകളുടെ വിലക്കയറ്റത്തിന് കാരണം. ഇത് വീടുകൾ വാങ്ങുന്നവരെയും വാടകക്കാരെയും ഒരുപോലെ ബാധിക്കുന്നു.