മാൾട്ടാ വാർത്തകൾ

ഉയർന്ന മലിനീകരണ തോത്; സെന്റ് ജോർജ്ജ് ബേ നീന്തലിന് ഏറ്റവും മോശം സഥലമായി മാറും : മുൻ വിദ്യാഭ്യാസ മന്ത്രി

ഉയർന്ന മലിനീകരണ തോത് കാരണം സെന്റ് ജോർജ്ജ് ഉൾക്കടൽ നീന്തലിന് ഏറ്റവും മോശം ഉൾക്കടലായി മാറുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എവാരിസ്റ്റ് ബാർട്ടോലോയുടെ മുന്നറിയിപ്പ്. ജനസംഖ്യയും ടൂറിസം വളർച്ചയും ഈ പ്രവണതക്ക് ആക്കംകുട്ടിയതായും കഴിഞ്ഞ ദശകത്തിൽ പ്രശസ്തമായ സെന്റ് ജൂലിയൻസ് ഉൾക്കടലിൽ ഇ. കോളി ബാക്ടീരിയയുടെ അളവ് കുത്തനെ ഉയർന്നതായി കണ്ടെത്തിയതായി ജീവശാസ്ത്രജ്ഞനും മുൻ ERA ചെയർമാനുമായ പ്രൊഫ. വിക്ടർ ആക്സിയാക് നടത്തിയ പഠനത്തെ ബാർട്ടോലോ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ, കുളിക്കാനുള്ള വെള്ളത്തിന് നിലവിൽ മാൾട്ടയിലെ ഏറ്റവും മോശം സ്ഥലമായി കണക്കാക്കപ്പെടുന്ന ബല്ലൂട്ട ബേയുടെ മലിനീകരണ നിലയിലെക്ക് സെന്റ് ജോർജ്ജ് ബേയുമേത്തുമെന്ന് പ്രൊഫ. ആക്സിയാക്കിന്റെ പഠനം സൂചിപ്പിക്കുന്നു. ഡിബി ഗ്രൂപ്പിന്റെ സിറ്റി സെന്റർ പദ്ധതിയും, രണ്ട് ടവറുകളിലേക്ക് കൂടുതൽ നിലകൾ നിർമ്മിക്കുവാനുള്ള അംഗീകാരവും സമീപത്ത് പുതിയ വില്ല റോസ പദ്ധതിക്ക് നൽകുകയും ചെയ്യുന്നതോടെ, കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ബാർട്ടോലോ മുന്നറിയിപ്പ് നൽകി.

2023 അവസാനത്തിൽ ഒരു ചതുരശ്ര മീറ്ററിന് 1,783 ആളുകളുള്ള യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രത മാൾട്ടയിലാണെന്ന് പ്രൊഫ. ആക്സിയാക് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. “ജനസംഖ്യയിലെ 30% വർദ്ധനവാണ് ഇതിന് കാരണം. വിദേശ തൊഴിലാളികളുടെ എണ്ണം 27% വർദ്ധിച്ചപ്പോൾ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി. മലിനജലം ഉൾക്കടലുകളിലേക്ക് ഒഴുകിയെത്തുമ്പോൾ ഇ.കോളി മലിനീകരണം വർദ്ധിക്കുന്നതിനാൽ, ഈ ഉയർന്ന സംഖ്യകൾ കടലിന്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിച്ചുവെന്നും സെന്റ് ജോർജ്ജ് ബേയിലാണ് ഏറ്റവും ഉയർന്ന മലിനീകരണ തോത് അനുഭവപ്പെട്ടത്.” അദ്ദേഹം പറഞ്ഞു.

“2013 വരെ, ഉയർന്ന നിലവാരമുള്ള നീന്തൽ വെള്ളമുള്ള മാൾട്ടയിലെ ഏറ്റവും വൃത്തിയുള്ള ഉൾക്കടലുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഇത് ഏറ്റവും മോശം ഒന്നായി മാറുകയാണ് – കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രദേശത്ത് ജനസാന്ദ്രത വർദ്ധിക്കുകയും ചെയ്താൽ അത് തുടർന്നും വഷളാകും.” ബാർട്ടോലോ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button