ദേശീയം
പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

പൂനെ : മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം. ക്യാപ്റ്റന്‍ അടക്കം നാലുപേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.
എ ഡബ്ലിയു 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തില്‍ തകര്‍ന്നു വീണത്. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍.