അന്തർദേശീയം

ജപ്പാനിലെ തെക്കൻ ദ്വീപായ കിരിഷിമയിൽ വെള്ളിയാഴ്ച പെയ്ത കനത്തമഴയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കനത്ത നാശനഷ്ടം

ടോക്കിയോ : ജപ്പാനിലെ തെക്കൻ ദ്വീപായ കിരിഷിമയിൽ വെള്ളിയാഴ്ച പെയ്ത കനത്തമഴയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കനത്ത നാശനഷ്ടം. പ്രദേശത്ത് മുന്നറിയിപ്പുകൾ നൽകിയതിനാൽ താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കഗോഷിമ പ്രിഫെക്ചറിലെയും മിയാസാക്കിയിലെയും 360,000-ത്തിലധികം ആളുകൾക്ക് ഏജൻസി ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകി. ന്യൂനമർദ്ദം കാരണം ക്യൂഷുവിൽ വെള്ളിയാഴ്ച വരെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി പ്രവചിച്ചിരുന്നു. പ്രദേശത്തെ നിവാസികളോട് മുൻകരുതലുകൾ എടുക്കാൻ അഭ്യർത്ഥിച്ചു.

കഗോഷിമ പ്രിഫെക്ചറിലെ ഐറ നഗരത്തിലെ ഒരു വീട്ടിൽ മണ്ണിടിച്ചിലിൽപ്പെട്ടു, രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.കിരിഷിമ നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ മുട്ടോളം വെള്ളം കയറിയിരുന്നു.

കനത്ത മഴ പ്രാദേശിക ഗതാഗതത്തെ സ്തംഭിപ്പിച്ചു, ട്രെയിനുകളും ബസുകളും നിർത്തിവച്ചു. കഗോഷിമയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. നിരവധി വീടുകൾക്ക് വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നാൽ ബാധിച്ച വീടുകളുടെ എണ്ണം പോലുള്ള വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല.

വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കിരിഷിമയിലെ ഹയാറ്റോച്ചോയിൽ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷം അണുവിമുക്തമാക്കാൻ പദ്ധതി ആരംഭിക്കും.തകർന്ന വീടുകൾ വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനായി സമഗ്രമായ പരിശോധന നടത്തുമെന്ന് കിരിഷിമ നഗര ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button