ദേശീയം

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്‍തൂക്കമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവാചിക്കുന്നത്. റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ഹരിയാനയില്‍ കോണ്‍ഗ്രസന് 55 മുതല്‍ 62 സീറ്റ് വരെ ലഭിക്കുമ്പോള്‍ ബിജെപി 18-24 സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഫലം. ജമ്മുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അധികവും പ്രവചിക്കുന്നത്.

ഹരിയാന – റിപ്പബ്ലിക് ടിവി

കോണ്‍ഗ്രസ് – 55-62

ബിജെപി – 18-24

ജെജെപി – 0-3

മറ്റുള്ളവര്‍ – 3-6

ജമ്മു കശ്മീര്‍ – റിപ്പബ്ലിക് ടിവി

ബിജെപി. – 28-30

കോണ്‍ഗ്രസ് – 31-36

പിഡിപി – 5-7

മറ്റുള്ളവര്‍- 8-16

ദൈനിക് ഭാസ്കർ – ഹരിയാന

കോൺഗ്രസ് – 44-54

ബിജെപി – 15-29

ജെജെപി – 0-1

ഐഎൻഎൽഡി – 1-5

എഎപി 0-1

മറ്റുള്ളവർ – 4-9

ദൈനിക് ഭാസ്കർ – ജമ്മു കശ്മീര്‍

ബിജെപി – 20-25

കോൺ​​​ഗ്രസ് – 35-40

പിഡിപി – 4-7

മറ്റുള്ളവർ- 0

പീപ്പിൾ പൾസ് – ഹരിയാന

കോൺ​ഗ്രസ് – 49-61

ബിജെപി – 20-32

ജെജെപി – 0

മറ്റുള്ളവർ – 3-5

പീപ്പിൾ പൾസ് – ജമ്മു കശ്മീർ

ബിജെപി – 23-27

കോൺ​​​ഗ്രസ് – 33- 35

പിഡിപി – 7-11

മറ്റുള്ളവർ – 4-5

ഇന്ത്യാടുഡേ സി വോട്ടർ – ജമ്മു കാശ്മീർ

നാഷണൽ കോൺഫറൻസ് : 11-15

ബിജെപി: 27-31

പിഡിപി: 0-2

മറ്റുള്ളവർ: 0-1

ഇന്ത്യ ടുഡേ-സി വോട്ടര്‍ – ഹരിയാന

കോണ്‍ഗ്രസ്- 50-58

ബിജെപി – 20-28

ജെജെപി – 1

മറ്റുള്ളവര്‍ – 11

ധ്രുവ് റിസർച്ച്- ഹരിയാന

കോൺഗ്രസ് – 50–64

ബിജെപി – 22–31

മറ്റുള്ളവർ – 0

ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിക്ക് വെല്ലുവിളി. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രചാരണം നടത്തിയിരുന്നു.

അഗ്‌നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാംപിന്റെ പ്രതീക്ഷ. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയും കഴിഞ്ഞതവണ 10 സീറ്റുകള്‍ നേടിയ ജെജെപിയും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

കനത്ത സുരക്ഷയില്‍ മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തെരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടി ആയിരുന്നിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button