അന്തർദേശീയം

യുദ്ധം അവസാനിപ്പിച്ചാൽ മുഴുവൻ ബന്ദികളെയും കൈമാറാമെന്ന നിർദേശം ഇസ്രായേൽ തള്ളി : ഹമാസ്

ഗസ്സസിറ്റി : പൂർണ യുദ്ധവിരാമത്തിലൂടെ മുഴുവൻ ബന്ദികളെയും ഒരുമിച്ച്​ കൈമാറാൻ സന്നദ്ധമാണെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ്.

യുദ്ധവിരാമത്തിന്​ തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച്​ വിട്ടയക്കാൻ ഒരുക്കമാണെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ്​ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്​ വക്താവ്​ അബൂ ഉബൈദയാണ് വ്യക്തമാക്കിയത്. ബന്ദികളുടെ ജീവനേക്കാൾ മറ്റു നിക്ഷിപ്ത താൽപര്യങ്ങളാണ്​ ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിനുള്ളതെന്നും വെള്ളിയാഴ്ച പുറത്തുവിട്ട 20 മിനുറ്റുള്ള വീഡിയോ സന്ദേശത്തില്‍ അബൂ ഉബൈദ പറഞ്ഞു.

ആക്രമണം തുടരാനാണ്​ ഇസ്രായേൽ തീരുമാനമെങ്കിൽ ദീർഘകാല പോരാട്ടത്തിന്​ തങ്ങളും ഒരുക്കമാണെന്ന്​ ഹമാസ്​ സായുധ വിഭാഗം മുന്നറിയിപ്പും നൽകി.

അതിനിടെ, ഗസ്സയിൽ നിന്ന്​ ഫലസ്തീനികളെ എത്യോപ്യ, ഇ​ന്തൊനേഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക്​ പിന്തുണ തേടി മൊസാദ്​ മേധാവി അടുത്തിടെ അമേരിക്ക സന്ദർശിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നു. യു.എസ്​ മാധ്യമങ്ങളാണ്​ ഇതു സംബന്ധിച്ച റി​പ്പോർട്ട്​ പുറത്തുവിട്ടത്​.

അതേസമയം ഗസ്സയിൽ ഇന്നലെയും 41 പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി. തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ മ​വാ​സി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ച തു​ണി​കൊ​ണ്ടു​ള്ള ത​മ്പി​ൽ ഇ​സ്രാ​​യേ​ൽ സൈ​ന്യം നടത്തിയ ഡ്രോൺ ആ​ക്ര​മ​ണത്തിൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വും വെ​ള്ള​വും കാ​ത്തു​നി​ൽ​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും ബോം​ബ് വ​ർ​ഷി​ച്ച് കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ക​യാ​ണ് ഇ​സ്രാ​യേ​ൽ. വി​ശ​പ്പ് കാ​ര​ണം ആ​ളു​ക​ൾ​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ​വും, ഓ​ർ​മ​ നഷ്ട​വും ഉ​ണ്ടാ​കു​ന്ന​താ​യി അ​ൽ ശി​ഫ ആ​ശു​പ​ത്രി​യി​ലെ മു​ഹ​മ്മ​ദ് അ​ബൂ സാ​ൽ​മി​യ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇസ്രായേൽ ആക്രമണം നടത്തിയ ഗ​സ്സ​യി​ലെ ഏ​ക ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​മാ​യ ഹോ​ളി ഫാ​മി​ലി ച​ർ​ച്ചിൽ ജറുസലേമിലെ കത്തോലിക്ക സഭാ തലവൻ പിർബാറ്റിസ്റ്റ പിസാബല്ലാ, ഗ്രീക്ക് ഓർത്തഡോക്സ് തലവൻ തിയോഫിലോസ് മൂന്നാമൻ എന്നിവർ സന്ദർശനം നടത്തി. ഗസ്സയിലെ കുരുതി ഉടൻ നിർത്തണമെന്ന്​ സഭാ പുരോഹിതർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button