അന്തർദേശീയം

ഇസ്രായേൽ വ്യോമാക്രമണത്തിൽ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടതായി ഹമാസ്

ഗസ്സ സിറ്റി : ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻറിന്​ നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്​. ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടെയാണ്​ ആക്രമണമെന്ന്​ ഹമാസ്​ പ്രസ്​താവനയിൽ അറിയിച്ചു.

‘അദ്ദേഹത്തി​ൻറെ രക്​തം, ഭാര്യയുടെയും രക്​തസാക്ഷികളുടെയും രക്​തം എന്നിവ വിമോചനത്തി​െൻറയും സ്വാതന്ത്ര്യത്തി​െൻറയും ഇന്ധനമായി നിലനിൽക്കും. ക്രിമിനൽ ശത്രുവിന്​ നമ്മുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛയെയും തകർക്കാനാകില്ല’ -പ്രസ്​താവനയിൽ ഹമാസ്​ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി വലിയ രീതിയിലുള്ള ആക്രമണമാണ്​ ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത്​. തെക്കൻ മേഖലയിൽ ഖാൻ യൂനിസ്​ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ശനിയാഴ്​ച 34 പേരാണ്​ ഗസ്സയിൽ ​കൊല്ലപ്പെട്ടത്​. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 49,747 ആയി ഉയർന്നു​. 1,13,213 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button