ഗോസോ ഫെറിയിലെ ഗതാഗതക്കുരുക്ക് : ക്രിസ്മസ് സീസണിലെ റെസ്റ്റോറന്റ് വ്യവസായത്തിന് തിരിച്ചടി
ക്രിസ്മസ് കാലത്ത് ഗോസോ ഫെറിയില്‍ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗത തടസം റെസ്റ്റോറന്റ് വ്യവസായത്തിന് തിരിച്ചടിയാകുന്നു. ഗോസോ ചാനലിലെ ഫെറി കാലതാമസം കാരണം ഗോസോയിലെ നിരവധി റെസ്റ്റോറന്റുകളില്‍ ബുക്കിങ് റദ്ദാക്കലും ബിസിനസ്സ് നഷ്ടവും റിപ്പോര്‍ട്ട് ചെയ്തതായി അസോസിയേഷന്‍ ഫോര്‍ കാറ്ററിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് (എസിഇ) പറഞ്ഞു. ക്രിസ്മസിനും ബോക്‌സിംഗ് ഡേയ്ക്കും മുന്നോടിയായി ഇര്‍കെവ മുതല്‍ ഗദിര വരെ ക്യൂ നീണ്ടതിനാല്‍ ഗോസോയിലേക്ക് മണിക്കൂറുകളോളം വൈകിയാണ് യാത്രക്കാര്‍ക്ക് എത്താനായത്.
ക്രിസ്മസിന് മുമ്പുള്ള കാലതാമസത്തിന്റെ ഭൂരിഭാഗവും, സിര്‍കെവ്വ സൗത്ത് ക്വേയിലേതാണ്. ഫാസ്റ്റ് ഫെറികള്‍ ആഴ്ചയുടെ തുടക്കത്തില്‍ പ്രവര്‍ത്തിച്ചില്ല. ഫെറി ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തന തീരുമാനങ്ങള്‍ റസ്റ്റോറന്റ് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നതായി അസോസിയേഷന്‍ പറഞ്ഞു. ‘നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ ഗോസോ ചാനലിലെ ഗതാഗത കാലതാമസം മൂലം ഗോസോയിലെ നിരവധി കാറ്ററിംഗ് സ്ഥാപനങ്ങളില്‍ വന്‍തോതിലുള്ള ഡൈനിംഗ് റദ്ദാക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ബോക്‌സിംഗ് ഡേ ഉള്‍പ്പെടെ, മെല്ലിക്കാ ബേയില്‍ നിന്ന് സിര്‍കെവ്വ വരെ ട്രാഫിക് ക്യൂകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ അസോസിയേഷന്‍ പറഞ്ഞു. ക്രിസ്മസ് ദിനത്തിലും പുതുവത്സര ദിനത്തിലും ഉച്ചഭക്ഷണസമയത്ത് ക്രോസിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള നയം ഗോസോ ചാനലിന് പുനഃപരിശോധിക്കാനുള്ള സമയമായെന്നും അത് കൂട്ടിച്ചേര്‍ത്തു. 2023 ഡിസംബര്‍ 18 നും 2024 ജനുവരി 8 നും ഇടയില്‍ ഗോസോ ചാനല്‍ 340,000 യാത്രക്കാരെ വഹിച്ചുവെന്ന് ഈ വര്‍ഷമാദ്യം ഗോസോ ടൂറിസം അസോസിയേഷന്‍ പുറത്തുവിട്ട ഡാറ്റയിലുണ്ട് മുന്‍വര്‍ഷത്തേക്കാള്‍ 104,000 അധികമാണ് ഇത്.