ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷ പോസ്റ്റ് ; ഗോസോ കമ്മ്യൂണിറ്റി പോലീസ് അന്വേഷണം തുടങ്ങി

ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷ പോസ്റ്റിൽ ഗോസോ കമ്മ്യൂണിറ്റി പോലീസ് അന്വേഷണം തുടങ്ങി. ഒരു വ്യാജ പ്രൊഫൈലിൽ നിന്നും രൂപപ്പെട്ട ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. മാർസൽഫോർണിൽ ഒരു കൂട്ടം ഇന്ത്യൻ പുരുഷന്മാർ താറാവുകളെ വേട്ടയാടുന്നുവെന്നും ഇവർ തെരുവ് പൂച്ചകളെ പോലും വിലകുറഞ്ഞ മാംസമെന്ന നിലയിൽ ഭക്ഷിക്കുന്നുവെന്നുമാണ് പോസ്റ്റിൽ ഉള്ളത്.
ഇന്ത്യക്കാരുടെ പാചകത്തെ ഇകഴ്ത്തുന്ന പോസ്റ്റ് രാക്ഷസന്മാർ എന്ന വിശേഷണമാണ് നൽകുന്നത്. ഇന്ത്യക്കാർക്ക് റൂം നൽകുന്നതിൽ നിന്നും ഭൂവുടമകളെ വിലക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന ചിത്രത്തിൽ നാല് ഇന്ത്യൻ പുരുഷന്മാർ ഒരു ബെഞ്ചിൽ ചാറ്റ് ചെയ്യുന്നതായാണ് ഉള്ളത്. ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട പുരുഷന്മാരിൽ ഒരാൾ പർദീപ് ഗിൽ ആണ്. വംശീയ പോസ്റ്റിൽ നുണകൾ മാത്രമേയുള്ളൂവെന്ന് പർദീപ് മാൾട്ട ടുഡേയോട് പറഞ്ഞു, അത്തരമൊരു പോസ്റ്റ് വളരെ വേദനാജനകമായിരുന്നുവെന്ന് വിശദീകരിച്ചു. “ഞങ്ങൾ അവിടെ ഇരുന്നു അത്താഴത്തിന് ശേഷം സംസാരിക്കുന്നു,”ഞങ്ങൾക്ക് വളരെ സങ്കടം തോന്നി. ഞങ്ങൾ സ്വതന്ത്രരല്ലേ? അവിടെ ഇരിക്കുന്നത് തെറ്റാണോ?” അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും നഗ്നമായ വംശീയതയ്ക്കും എതിരെ പലരും പർദീപിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്ററെ പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഗോസോ എസ്പിസിഎയും കമന്റുകളിൽ ഉൾപ്പെടുന്നു.